Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism Sector

ടൂറിസം മേഖലയ്ക്കു സർക്കാർ പ്രാധാന്യം നൽകണം: കെടിഎം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജി​​​ഡി​​​പി​​​യി​​​ലും റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ലും വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്ന ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്ക് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍ട്ട് (കെ​​​ടി​​​എം).

ഭൂ​​​മി ത​​​രം​​​മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ ല​​​ഘൂ​​​ക​​​ര​​​ണം, നി​​​ല​​​വാ​​​ര​​​മു​​​ള്ള പൊ​​​തു ശു​​​ചി​​​മു​​​റി​​​ക​​​ൾ, അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​ന​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല ഫ​​​ണ്ട് തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും കെ​​​ടി​​​എം സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പ്ര​​​ദീ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ ടാ​​​ക്സി, ഓ​​​ട്ടോ​​​റി​​​ക്ഷ തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ന്ന​​​തും സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ലി​​​യൊ​​​രു നി​​​കു​​​തി​​​വ​​​രു​​​മാ​​​നം ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​ണ് ടൂ​​​റി​​​സം മേ​​​ഖ​​​ല.

അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​ന​​​ത്തി​​​ൽ റോ​​​ഡു​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും മൂ​​​ന്നാ​​​ർ, വ​​​യ​​​നാ​​​ട് പോ​​​ലു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ​​​യും വൃ​​​ത്തി​​​യു​​​ള്ള ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം വ​​​ലി​​​യൊ​​​രു പ്ര​​​ശ്ന​​​മാ​​​ണ്.

ടൂ​​​റി​​​സ്റ്റു​​​ക​​​ൾ ഇ​​​പ്പോ​​​ഴും ഇ​​​തി​​​നാ​​​യി ഹോ​​​ട്ട​​​ലു​​​ക​​​ളെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മാ​​​തൃ​​​ക​​​യി​​​ൽ പൊ​​​തു, സ്വ​​​കാ​​​ര്യ പ​​​ങ്കാ‌​​​ളി​​​ത്തം (പി​​​പി​​​പി) വ​​​ഴി പെ​​​ട്രോ​​​ൾ പ​​​മ്പു​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്ന് സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളും ന​​​ല്ല ശൗ​​​ചാ​​​ല​​​യ​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം- കെ​​​ടി​​​എം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up